ദോഹ:മാർഷ്യൽ ആർട്സ് രംഗത്ത് പതിറ്റാണ്ടുകളുടെ പാരമ്പര്യമുള്ള യുഎംഎഐ (യുനൈറ്റഡ് മാർഷ്യൽ ആർട്സ് അക്കാദമി ഇന്റർനാഷണൽ) നാല്പതാം വാർഷികാഘോഷം ദോഹയിൽ വെച്ച് നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.ഹമദ് മെഡിക്കൽ കോർപറേഷനുമായി സഹകരിച്ചു കൊണ്ട് മെയ് 30 വെള്ളിയാഴ്ച ഉച്ചക്ക് 2 മണി മുതൽ നടത്തുന്ന രക്ത ദാന ക്യാമ്പോടു കൂടിയാണ് വാർഷികാഘോഷങ്ങൾക്ക് തുടക്കമാവുന്നത്. 2025 ഡിസംബർ ആദ്യ വാരം വരെ നീണ്ടു നിൽക്കുന്ന വാർഷികാഘോഷ പരിപാടിയിൽ പൊതുജനങ്ങൾക്കും കുട്ടികൾക്കുമുൾപ്പെടെ വിവിധ മത്സര പരിപാടികളും സംഘടിപ്പിക്കും. കരാട്ടെ, കളരി, കുങ്ഫു ചാംപ്യൻഷിപ്പുകൾക്ക് പുറമെ ബാഡ്മിന്റൺ ടൂർണമെന്റ്, വടംവലി, ചെസ്സ് മത്സരം, പഞ്ച ഗുസ്തി മത്സരം, സ്കൂൾ തലങ്ങളിൽ കലാ കായിക മത്സരങ്ങൾ, കലാ സാംസ്കാരിക സദസ്സുകൾ, ലഹരി ബോധവൽക്കരണ ക്ലാസുകൾ, ആരോഗ്യ സെമിനാറുകൾ തുടങ്ങിയവ സംഘടിപ്പിക്കും. ഗ്രാൻഡ് മാസ്റ്റർ സിഫു ഡോ. ......
സുകാന്ത് വേറെയും യുവതികളെ പീഡിപ്പിച്ചുവെന്നും ഇവരിൽനിന്ന് സാമ്പത്തിക നേട്ടം ഉണ്ടാക്കിയതിന് തെളിവുണ്ടെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നു. അറസ്റ്റിലായ സുകാന്തിനെ ജൂൺ പത്താം തീയതി വരെയാണ് റിമാൻഡ് ചെയ്തിരിക്കുന്നത്. ......
ബംഗളുരു: ബിജെപിയിലാണെങ്കിലും രണ്ടുവർഷത്തോളമായി കോൺഗ്രസ്സിനോട് അനുഭാവം പുലർത്തിവരികയായിരുന്നു മുൻമന്ത്രിമാരായ എസ് ടി സോമശേഖർ, ശിവറാം ഹെബ്ബാർ എന്നീ എംഎൽഎ മാർ. നിയമസഭ അംഗത്വം നഷ്ടപ്പെടുമെന്നതിനാൽ ഇവർ സ്വമേധയാ ബിജെപി വിട്ടുപോയില്ല. ......
ഒരു മാസം പ്രായമുള്ള പെൺകുഞ്ഞിനെ വളർത്തുനായ കടിച്ചു കൊന്നു. ന്യൂയോർക്കിലാണ് സംഭവം.......
കൊച്ചി: റോബോട്ടിക് സർജറിയെ കുറിച്ചും ഡാവിഞ്ചി രീതിയെക്കുറിച്ചും അടുത്തറിയുന്നതിനായി സർജിക്കൽ റോബോട്ടിക് സംവിധാനമായ ഫുൾ റോബോട്ടിക് എക്സ് ഐ സിസ്റ്റം അടുത്തറിയാൻ മെഡിക്കൽ ട്രസ്റ്റ് ആശുപത്രി അവസരമൊരുക്കുന്നു. ഇൻറ്റ്യുറ്റിവ് എക്സ്പീരിയൻസ് സെന്ററുമായി സഹകരിച്ചാണ് പ്രദർശനം സംഘടിപ്പിക്കുന്നത്. ......
മലപ്പുറം: കോൺഗ്രസ് തന്നെ വസ്ത്രാക്ഷേപം നടത്തി തെരുവിലേക്ക് ദയാവധത്തിന് വിട്ടുകൊടുത്തെന്ന് തൃണമൂൽ കോൺഗ്രസ് നേതാവ് പി വി അൻവർ. തന്റെ എതിർപ്പ് അവഗണിച്ച് ആര്യാടൻ ഷൗക്കത്തിനെ സ്ഥാനാർത്ഥിയാക്കുകയും തൃണമൂൽ കോൺഗ്രസിനെ യുഡിഎഫിലെടുക്കാൻ തയ്യാറാകാതെ വരികയും ചെയ്തതോടെയാണ് പി വി അൻവർ വാർത്താ സമ്മേളനം വിളിച്ച് കോൺഗ്രസിനെതിരെ ആഞ്ഞടിച്ചത്. ......
ഭർത്താവിനെ ക്വട്ടേഷൻ കൊടുത്ത് കൊലപ്പെടുത്തിയ യുവതി അറസ്റ്റിൽ. കർണാടകയിലെ മൈസൂരിലാണ് സംഭവം.......
സ്ത്രീധന പീഡനത്തെത്തുടർന്ന് യുവതി ജീവനൊടുക്കിയ സംഭവവുമായി ബന്ധപ്പെട്ട് മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകനും അറസ്റ്റിൽ. മഹാരാഷ്ട്രയിലെ എൻസിപി അജിത് വിഭാഗം മുൻ നേതാവിന്റെ മരുമകൾ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് കർണാടകയിലെ മുതിർന്ന കോൺഗ്രസ് നേതാവിന്റെ മകനും കൂട്ടാളികളായ നാലുപേരും അറസ്റ്റിലായത്. ......
കസ്റ്റംസ് ഡ്യൂട്ടി റീഫണ്ടുകൾക്ക് സാധാരണയായി ഉപയോഗിക്കുന്ന കസ്റ്റംസ് ആക്ടിലെ സെക്ഷൻ 27, തെറ്റായി പണമാക്കിയ ബാങ്ക് ഗ്യാരണ്ടി തിരികെ ലഭിക്കുന്നതിന് ബാധകമല്ലെന്ന് സുപ്രീം കോടതി. കസ്റ്റംസ് വകുപ്പ് ബാങ്ക് ഗ്യാരണ്ടി പണമാക്കുന്നത് കസ്റ്റംസ് ഡ്യൂട്ടി അടയ്ക്കുന്നതിന് തുല്യമല്ലെന്ന് കോടതി നിരീക്ഷിച്ചു. ......